തിരുവനന്തപുരം: കൈതോലപ്പായയില്‍ രണ്ടുകോടിയിലധികം രൂപ കടത്തിയ രാഷ്ട്രീയ നേതാവിനെക്കുറിച്ചുള്ള വെളിപ്പെടുത്തലിനു പിന്നാലെ മറ്റൊരു വെളിപ്പെടുത...
തിരുവനന്തപുരം: കൈതോലപ്പായയില്‍ രണ്ടുകോടിയിലധികം രൂപ കടത്തിയ രാഷ്ട്രീയ നേതാവിനെക്കുറിച്ചുള്ള വെളിപ്പെടുത്തലിനു പിന്നാലെ മറ്റൊരു വെളിപ്പെടുത്തലുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ അയച്ചതായാണ് ഫേസ്ബുക്കിലൂടെ ജി. ശക്തിധരന്റെ വെളിപ്പെടുത്തല്‍.
കെ. സുധാകരനെ വധിക്കാന്‍ വാടകക്കൊലയാളികളെ അയച്ച പ്രസ്ഥാനത്തിലായിരുന്നു താനെന്നാണ് ശക്തിധരന്റെ പരാമര്‍ശം. അന്ന് അക്രമികള്‍ സുധാകരനു തൊട്ടരികില്‍ വരെ എത്തിയിരുന്നതായി ശക്തിധരന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
സുധാകരനെ എങ്ങനെ വകവരുത്തിയാലും അതു സ്വീകരിക്കുന്ന ഒരു സമൂഹം കേരളത്തിലുണ്ട്. സുധാകരന് കൊല്ലപ്പെടേണ്ടവനാണ് എന്ന ചിന്ത കമ്യൂണിസ്റ്റുകാരുടെ ബോധതലത്തില്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതാണ് അടിമ സമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയമെന്നും ശക്തിധരന് പറയുന്നു.
Key Words: K. Sudhakaran, G.Shakthidharan,
COMMENTS