Rahul Gandhi will attend Oommen Chandy's funeral
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കും. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ രാഹുലും സോണിയ ഗാന്ധിയും എത്തിയിരുന്നു.
തുടര്‍ന്ന് അവിടെ നിന്നും ഡല്‍ഹിക്ക് മടങ്ങിയ രാഹുല്‍ നാളെ ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതലാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് പള്ളയങ്കണത്തില്‍ പ്രത്യേകമായി ഒരുക്കിയ കല്ലറയില്‍ സംസ്‌കാരം നടക്കും. തുടര്‍ന്ന് പള്ളിക്കടുത്തുള്ള ഹാളില്‍ അനുശോചന സമ്മേളനം നടക്കും.
Keywords: OOmmen Chandy, Funeral, Rahul Gandhi, Kottayam
 

 
							     
							     
							     
							    
 
 
 
 
 
COMMENTS