Rahul Gandhi meets M.T in Kottakkal
കോട്ടയ്ക്കല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. കോട്ടയ്ക്കലില്‍ ആയുര്‍വേദ ചികിത്സയ്ക്കായി എത്തിയതായിരുന്നു ഇരുവരും.
രാഹുലിന് സമ്മാനമായി എംടി പേന സമ്മാനിച്ചു. പിന്നീട് ഇരുവരും എം.ടിയുടെ പുസ്തകങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചും ചര്‍ച്ച നടത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും രാഹുലിനൊപ്പമുണ്ടായിരുന്നു.
മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്കായി കോട്ടയ്ക്കലിലെത്തിയ രാഹുല്‍ ഈ മാസം 29 വരെ ഇവിടെ തുടരും. എല്ലാ വര്‍ഷവും കര്‍ക്കടകമാസം നടത്താറുള്ള ചികിത്സയ്ക്കായി എത്തിയതാണ് എം.ടി.
Keywords: Rahul Gandhi, M.T, Kottakkal, Pen
COMMENTS