Rahul Gandhi is against PM Narendra Modi
ന്യൂഡല്‍ഹി: പ്രതിപക്ഷസഖ്യം `ഇന്ത്യ' യെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്.
ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യന്‍ മുജാഹീദിനിലും ഇന്ത്യയുണ്ടെന്നായിരുന്നു പ്രധാനമന്ത്രി പ്രതിപക്ഷസഖ്യത്തിനെ പരിഹസിച്ചത്.
എന്നാല്‍ നിങ്ങള്‍ ഞങ്ങളെ എന്തുവേണമെങ്കിലും വിളിച്ചുകൊള്ളൂവെന്നും പ്രതിപക്ഷ മുന്നണി മണിപ്പൂരിനെ സുഖപ്പെടുത്തുമെന്നും അവിടെ ഇന്ത്യ എന്ന ആശയത്തെ പുന:സ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
മണിപ്പൂരിലെ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീര് തുടയ്ക്കുമെന്നും അവിടെ സ്നേഹവും സമാധാനവും തിരികെക്കൊണ്ടുവരാന്‍ പരിശ്രമിക്കുമെന്നും രാഹുല്‍ ആവര്‍ത്തിച്ചു.
Keywords: Rahul Gandhi, PM, INDIA, Manipur
COMMENTS