തിരുവനന്തപുരം: കൈതോലപ്പായയില്‍ പണം കൊണ്ടുപോയെന്ന ജി. ശക്തിധരന്റെ ആരോപണത്തില്‍ പോലീസ് അന്വേഷണം വരുന്നു. കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹ്നാന്‍ നല്...
തിരുവനന്തപുരം: കൈതോലപ്പായയില്‍ പണം കൊണ്ടുപോയെന്ന ജി. ശക്തിധരന്റെ ആരോപണത്തില്‍ പോലീസ് അന്വേഷണം വരുന്നു. കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹ്നാന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തുക.
ഡിജിപിക്ക് നല്‍കിയ പരാതി തിരുവനന്തപുരം ഡിസിപി അജിത് കുമാര്‍ അന്വേഷിക്കും. കൈതോലപ്പായയില്‍ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്നായിരുന്നു ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
കൂടാതെ, സാമൂഹിക മാധ്യമങ്ങള്‍ വഴി അപമാനിക്കുന്നുവെന്ന കെ. സുധാകരന്റെ പരാതിയും ഡിസിപിക്ക് കൈമാറിയിട്ടുണ്ട്.
Key Words: G. Shakthidaran, K. Sudhakaran, Black Money, CPM, Police
COMMENTS