Police notice to actor Vinayakan
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസില്‍ നടന്‍ വിനായകനെ ചോദ്യം ചെയ്ത് പൊലീസ്. എറണാകുളം നോര്‍ത്ത് പൊലീസാണ് കലൂരിലെ വിനായകന്റെ വീട്ടിലെത്തി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷം നടന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു.
അതേസമയം പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് താന്‍ ലൈവ് ചെയ്തതെന്നും ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വിനായകന്‍ പൊലീസിനു മൊഴി നല്‍കി. ഇതോടൊപ്പം ഉമ്മന്‍ചാണ്ടിയുടെ കുടുംബം തന്നോടു ക്ഷമിച്ചതുപോലെ വീട് ആക്രമിച്ചെന്ന പരാതി താനും പിന്‍വലിക്കുകയാണെന്ന് ഇയാള്‍ പൊലീസിനെ അറിയിച്ചു.
കഴിഞ്ഞ ദിവസം ഹാജരാകാന്‍ വിനായകനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല. തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്. അതേസമയം തന്റെ കലൂരിലെ ഫ്‌ളാറ്റില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയെന്നു കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വിനായകനും പരാതി നല്‍കി.
എന്നാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. വിനായകനെതിരെയുള്ള കേസില്‍ മൊഴിയെടുത്തതിനു ശേഷമേ അയാളുടെ പരാതിയില്‍ കേസെടുക്കൂയെന്ന നിലപാടിലാണ് പൊലീസ്.
Keywords: Police, Notice, Vinayakan, Congress
COMMENTS