തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ നാളെ സമര്‍പ്പിക്കാം. രാവിലെ പത്തു മുതല്‍ ഓണ്‍ലൈനായി അപേക്ഷ...
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ നാളെ സമര്‍പ്പിക്കാം. രാവിലെ പത്തു മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഒന്‍പതു മുതല്‍ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാകും.
നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കോ, അലോട്ട്‌മെന്റ് ലഭിച്ച് ഹാജരാകാത്തവര്‍ക്കോ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിക്കാനാവില്ല. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതുമൂലം പ്രവേശനം നേടാനാകാത്തവര്‍ക്ക് തിരുത്തലുകള്‍ വരുത്തി അപേക്ഷ നല്‍കാം.
Key Words: Plus One Admission, Application


COMMENTS