Padmini producer against actor Kunchako Boban
കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബനെതിരെ രൂക്ഷ വിമര്‍ശനവുമായി അദ്ദേഹത്തിന്റെ പുതിയ ചിത്രം `പദ്മിനി' യുടെ നിര്‍മ്മാതാവ് രംഗത്ത്. കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡേ സംവിധാനം ചെയ്ത ചിത്രമാണ് പദ്മിനി. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ.വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ജൂലായ് 14 നാണ് തിയറ്റര്‍ റിലീസ് ചെയ്തത്.
അപര്‍ണ ബാലമുരളി, വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് നായികമാര്‍. ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നിര്‍മ്മാതാവ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് നായകന്‍ കുഞ്ചാക്കോ ബോബനെതിരെ രംഗത്തെത്തിയത്.
പദ്മിനിക്ക് വേണ്ടി 2.5 കോടി വാങ്ങിയ നായക നടന്‍ ടിവി അഭിമുഖങ്ങള്‍ നല്‍കിയില്ല. അഭിനേതാക്കള്‍ക്ക് അവരുടെ സിനിമ മാര്‍ക്കറ്റ് ചെയ്യാനുള്ള ഉത്തരവാദിത്തവും ഉണ്ടെന്നിരിക്കെ ടിവി പ്രോഗ്രാമുകളിലും പ്രമോഷനുകളിലും പങ്കെടുക്കാതെ നടന്‍ യൂറോപ്പില്‍ സുഹൃത്തക്കള്‍ക്കൊപ്പം ചില്ലു ചെയ്യുകയാണെന്ന് അദ്ദേഹം കുറിച്ചു.
നായകന്റെ ഭാര്യ നിയമിച്ച മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് സിനിമയുടെ റോ ഫൂട്ടേജ് കണ്ട് വിധി പറഞ്ഞതിനാലാണ് മുഴുവന്‍ പ്രൊമോഷന്‍ പ്ലാനും നിരസിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ സിനിമകളുടെ അവസാന 2,3 നിര്‍മ്മാതാക്കള്‍ക്ക് സംഭവിച്ച അതേ ഗതിയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നതെന്നും അതിനാല്‍ ആരെങ്കിലും സംസാരിക്കണമെന്നുള്ളതുകൊണ്ടാണ് പറയുന്നതെന്നും നിര്‍മ്മാതാവ് സുവിന്‍ കെ.വര്‍ക്കി കുറിച്ചു.
Keywords: Padmini, Kunchako Boban, Producer
COMMENTS