Opposition parties likely to submit no - confidance motion against government
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കവുമായി പ്രതിപക്ഷ സഖ്യം `ഇന്ത്യ'. മണിപ്പൂരിലെ സംഘര്‍ഷാവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്നാവശ്യപ്പെട്ട് രണ്ടു ദിവസമായി പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു. എന്നിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് നടപടി.
ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മറ്റ് പ്രതിപക്ഷ മുന്നണി നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയം പ്രധാനമന്ത്രിയെക്കൊണ്ടി സംസാരിപ്പിക്കാന്‍ എല്ലാ മാര്‍ഗങ്ങളും പയറ്റുകയാണ് പ്രതിപക്ഷം. ഇതേതന്ത്രം രാജ്യസഭയിലും ആവര്‍ത്തിക്കാനാണ് അവരുടെ നീക്കം.
Keywords: Loksabha, Opposition parties, No - confidance motion, PM
COMMENTS