Opposition leader V.D Satheesan is against liquor policy
തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ശക്തമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സര്‍ക്കാരിന്റെ മദ്യനയം വിചിത്രമാണെന്നും ഒരുവശത്ത് മദ്യവ്യാപനം വര്‍ദ്ധിപ്പിക്കുകയും മറുവശത്ത് ലഹരി ഉപയോഗത്തിനെതിരെ ക്യാംപെയ്ന് നടത്തുകയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലഹരിമരുന്നുകളുടെ ഉപയോഗം കേരളത്തില്‍ ഭീകരമായി വര്‍ദ്ധിച്ചിരിക്കുകയാണെന്നും അതേക്കുറിച്ചൊന്നും മദ്യനയത്തില്‍ പറയുന്നില്ലെന്നും അതിനു പകരം മദ്യവ്യാപനവും ലഭ്യതയും വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എം.ഡി.എം.എ അടക്കമുള്ള മാരക മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് ഒഴുകുകയാണെന്നും അതിനെതിരെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ലഹരി എവിടെ നിന്നാണ് വരുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നും ഒറ്റികൊടുക്കുന്ന ചെറിയ തോതിലുള്ള ലഹരിവസ്തുക്കള്‍ മാത്രമാണ് പിടിക്കപ്പെടുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
കേരളത്തിലെ ചെറുപ്പക്കാര്‍ എവിടെയെങ്കിലും പോയി നശിച്ചോട്ടെയെന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും ലഹരിക്കെതിരെ കൂട്ടയോട്ടത്തിനും ക്യാംപെയ്നുമൊപ്പം എന്‍ഫോഴ്സ്മെന്റും ഫലപ്രദമായി വിനിയോഗിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Keywords: Opposition leader V.D Satheesan, Government, liquor policy
COMMENTS