V.D Satheesan about financial crisis in Kerala
തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ കടക്കെടിയിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഈ വിവരം സര്‍ക്കാര്‍ മറച്ചുവച്ചിരിക്കുകയാണെന്നും ഇപ്പോഴെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ സ്ഥിതി വളരെ മോശമാകുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ട്രഷറിയിലെ സ്ഥിതിയും പരിതാപകരമാണൈന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പ്രതിപക്ഷം ഈ അവസ്ഥയുണ്ടാകുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും ഓര്‍മ്മിപ്പിച്ചു.
അതേസമയം ഇത്തവണത്തെ സൗജന്യ ഓണക്കിറ്റിനെക്കുറിച്ച് തീരുമാനമായില്ലെന്നും എല്ലാവര്‍ക്കും കിട്ടുമെന്ന് പ്രതീക്ഷിക്കരുതെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് സപ്ലൈകോയ്ക്ക് ഉടന്‍ കുറച്ചു പണം നല്‍കുമെന്നും ഓണക്കാലം നന്നാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.
COMMENTS