തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം ഇന്ന് 2 മണിയോടെ തിരുവനന്തപുരത്ത് എത്തിക്കും. സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച് അന...
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം ഇന്ന് 2 മണിയോടെ തിരുവനന്തപുരത്ത് എത്തിക്കും. സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാന്റിന്റെ കൂടി അനുമതി പ്രകാരം. ഹെലികോപ്റ്ററില്‍ ആയിരിക്കും മൃതദേഹം എത്തിക്കുക
തുടര്‍ന്ന് കെപിസിസിയിലും ദര്‍ബാര്‍ ഹാളിലും പുതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടില്‍ എത്തിക്കും.
നാളെ കോട്ടയത്തെ പുതുപ്പള്ളിയിലേക്ക് റോഡ് മാര്‍ഗ്ഗം മൃതദേഹം കൊണ്ടുവരും. സംസ്‌കാരം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍.
മൃതദേഹം കൊണ്ടുവരുന്നതും, സംസ്‌കാര സമയം സംബന്ധിച്ചുമുള്ള തീരുമാനങ്ങള്‍ കേന്ദ്ര നേതാക്കളോട് ആലോചിച്ച ശേഷമാവും അന്തിമ തീരുമാനത്തിലെത്തുക.
Key Words: Oommen Chandy, Death, Funeral
COMMENTS