No state honors in Oommen Chandy's funeral
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മടക്കം ഔദ്യോഗിക ബഹുമതികളില്ലാതെ. സംസ്‌കാരം ഔദ്യോഗിക ബഹുമതികളില്ലാതെ മതപരമായ ചടങ്ങുകളോടെ നടത്താനാണ് തീരുമാനം. ഉമ്മന്‍ചാണ്ടി ജര്‍മ്മനിയില്‍ ചികിത്സയ്ക്ക് പോകും മുന്‍പ് കുടുംബത്തിനോട് പറഞ്ഞതനുസരിച്ചാണിത്.
സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്നതായിരുന്നു അപ്പയുടെ അന്ത്യാഭിലാഷമെന്നും അതിനാല്‍ അത് നടപ്പാക്കാനാണ് തീരുമാനമെന്നും മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നു.
എന്നാല്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച് കുടുംബവുമായി സംസാരിക്കാന്‍ ചീഫ് സെക്രട്ടറിയെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുടുംബം ഇത് നിരസിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അവരുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു.
Keywords: Oommen Chandy, Funeral, State honour
COMMENTS