തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ എന്‍.സി.പിയെ പിളര്‍ത്തി എന്‍.ഡി.എയ്‌ക്കൊപ്പം ചേര്‍ന്ന അജിത് പവാറിനെ തള്ളി കേരള ഘടകം രംഗത്തെത്തി. എന്‍.സി.പി സ...
തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ എന്‍.സി.പിയെ പിളര്‍ത്തി എന്‍.ഡി.എയ്‌ക്കൊപ്പം ചേര്‍ന്ന അജിത് പവാറിനെ തള്ളി കേരള ഘടകം രംഗത്തെത്തി.
എന്‍.സി.പി സംസ്ഥാന ഘടകം ശരദ് പവാറിനൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും അജിത് പവാറിന്റേത് വഞ്ചനയാണെന്നും അജിത് പവാറിന് അധികാരമോഹമാണെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
കേരളത്തില്‍ എന്‍.സി.പി ഇടതുമുന്നണിക്കൊപ്പം ഉറച്ചു നില്‍ക്കും. എന്‍.സി.പി ഒരു കാരണവശാലും ബി.ജെ.പിക്കൊപ്പം സഹകരിക്കില്ല. പാര്‍ട്ടിയിലെ ശക്തന്‍ ശരദ് പവാര്‍ തന്നെയെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
Key Words: NCP , Maharashtra, Kerala, Ajit Pawar
COMMENTS