M.P man arrested for urinating on tribal man
ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ചയാള്‍ അറസ്റ്റില്‍. ബി.ജെ.പി എം.എല്‍.എ കേദാര്‍നാഥ് ശുക്ലയുടെ അടുത്തയാളായ പ്രവേഷ് ശുക്ലയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ രാജ്യരക്ഷാ നിയമം, പട്ടികവര്‍ഗ സംരക്ഷണ നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
നിലത്തിരിക്കുന്ന ആദിവാസി യുവാവിന്റെ ശരീരത്തില്‍ ഇയാള്‍ മൂത്രമൊഴിക്കുന്ന വീഡിയോ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇയാള്‍ക്ക് ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമുള്ളതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം ഇയാള്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്നതാണ് ബി.ജെ.പിയുടെ വാദം.
Keywords: M.P, Arrest, Tribal man, Urinating, Video
 

 
							     
							     
							     
							    
 
 
 
 
 
COMMENTS