കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്ന കോട്ടയം തിരുനക്കര മൈതാനിയില്‍ വന്‍ സുരക്ഷാക്രമീ...
കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്ന കോട്ടയം തിരുനക്കര മൈതാനിയില്‍ വന്‍ സുരക്ഷാക്രമീകരണങ്ങള്‍. 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മൈതാനിയില്‍ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല. അന്ത്യോപചാരം അര്‍പ്പിച്ച് വേഗം മടങ്ങണമെന്ന് പൊലീസ് അറിയിച്ചു. പൊതുദര്‍ശനതിന് ക്യു ഏര്‍പ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. ഉച്ചയ്ക്കുശേഷം കോട്ടയം ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അവധിയാണ്.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ നാളെ 3.30നാണ് സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. നാളെ ഉച്ചയ്ക്ക് 12ന് പുതുപ്പള്ളിയിലെ വസതിയില്‍ ശുശ്രൂഷ. ഒന്നിന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലേക്കു വിലാപയാത്ര. 2 മുതല്‍ 3.30 വരെ പള്ളിയുടെ വടക്കേ പന്തലില്‍ പൊതുദര്‍ശനം. 3.30നു സമാപനശുശ്രൂഷ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ നടത്തും. 5ന് അനുശോചന സമ്മേളനം നടക്കും.
Key Words: Oommen Chandy, Kerala, Kottayam
COMMENTS