തൃശൂര്‍: കഞ്ചാവും പാര്‍ട്ടി ഡ്രഗ് ഇനത്തില്‍ പെട്ട മാരക മയക്കു മരുന്നായ മെത്താ ഫിറ്റാമിനുമായി സഞ്ചരിക്കുകയായിരുന്ന രണ്ടു യുവാക്കളെ നെടുപുഴ പോ...
തൃശൂര്‍: കഞ്ചാവും പാര്‍ട്ടി ഡ്രഗ് ഇനത്തില്‍ പെട്ട മാരക മയക്കു മരുന്നായ മെത്താ ഫിറ്റാമിനുമായി സഞ്ചരിക്കുകയായിരുന്ന രണ്ടു യുവാക്കളെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
നെടുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചിയ്യാരം ആല്‍ത്തറക്ക ടുത്തുവെച്ചാണ് നിരോധിത മയക്കുമരുന്നായ മെത്താഫിറ്റാമിനും കഞ്ചാവുമായി വില്‍പ്പന നടത്തുകയായിരുന്ന നെടുപുഴ, കുന്നംകുളം സ്വദേശികളായ രണ്ടുപേരെ നെടുപുഴ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ദിലീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് നെടുപുഴ ശ്രീ ദുര്‍ഗ ഭഗവതി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പുല്ലാനി ഷോബി മകന്‍ ആരോമല്‍ (22), കുന്നംകുളം, ചൂണ്ടല്‍, പുതുശ്ശേരി, പണ്ടാര പറമ്പില്‍ കുഞ്ഞുമോന്‍ മകന്‍ ഷാനു എന്ന ഷനജ് (28) എന്നിവരെയാണ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ സഹിതം പിടികൂടിയത്.
പ്രതികളില്‍ നിന്നും 41 ഗ്രാം മെത്താഫിറ്റാമിനും കഞ്ചാവും 3600 രൂപയും പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് കഴിഞ്ഞ ഒരു മാസമായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.
Key Words: Massive Drug Bust, Thrissur, Arrested
COMMENTS