ഇംഫാല്‍: സംഘര്‍ഷം കെട്ടടങ്ങാത്ത മണിപ്പൂരില്‍ വീണ്ടും ചോര ഒഴുകുന്നു. ഇന്നലെ മണിപ്പൂരില്‍ മണിപ്പൂരില്‍ ഒരാളെ തലയറുത്തും മൂന്ന് പേരെ വെടിവച്ചും...
ഇംഫാല്‍: സംഘര്‍ഷം കെട്ടടങ്ങാത്ത മണിപ്പൂരില്‍ വീണ്ടും ചോര ഒഴുകുന്നു. ഇന്നലെ മണിപ്പൂരില്‍ മണിപ്പൂരില്‍ ഒരാളെ തലയറുത്തും മൂന്ന് പേരെ വെടിവച്ചും കൊന്നു. 36,000 കേന്ദ്ര സൈനികരുടെ സാന്നിധ്യമുണ്ടായിട്ടും അക്രമത്തിന്റെ 60ാം ദിവസവും മുറിവുണങ്ങാത്ത മണിപ്പൂര്‍.
പുലര്‍ച്ചെ 3.30 നും 4 നും ഇടയില്‍ ചുരാചന്ദ്പൂരിലെ രണ്ട് കുക്കി ഗ്രാമങ്ങളായ ലാങ്സ, ചിംഗ്ലാങ്മേയ് എന്നിവിടങ്ങളില്‍ നടന്ന പ്രതികാര ആക്രമണത്തിനിടെയാണ് ഒരാളെ തലയറുത്ത് കൊന്നത്. 30 ഓളം വീടുകള്‍ക്ക് തീയിടുകയും ചെയ്തിട്ടുണ്ട്.
ബിഷ്ണുപൂര്‍ ജില്ലയിലെ ഖോയ്ജുമന്തബി ഗ്രാമത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത അക്രമത്തിലാണ് മൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടത്. താല്‍ക്കാലിക ബങ്കറില്‍ കാവല്‍നില്‍ക്കുകയായിരുന്ന ഇവരെ അജ്ഞാതരായ തോക്കുധാരികളാണ് കൊലപ്പെടുത്തിയത്
Key Wods: Manipur, Clash
COMMENTS