Manipur issue in supreme court today
ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസിലെ ഇരകള്‍ സുപ്രീംകോടതിയില്‍. കേസില്‍ സുതാര്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് ഇരകള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ ഇതുവരെ ഏഴു പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്.
തങ്ങളുടെ സ്വകാര്യതയും വ്യക്തിത്വവും സംരക്ഷിക്കപ്പെടണമെന്നും സംഭവത്തില്‍ പക്ഷപാതപരമല്ലാത്ത അന്വേഷണം നടത്തുന്നതിനായി കോടതി ഇടപെടല്‍ വേണമെന്നുമാണ് ആവശ്യം. ലോകത്തെ തന്നെ ഞെട്ടിച്ച കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നീതി തേടി ഇരകള്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നത്.
Keywords: Supreme court, Manipur, Rape case, Central - State government
COMMENTS