Malayali player Minnumani started her international cricket career by taking the wicket in her debut match. Indian women defeated Bangladesh
മിര്‍പുര്‍: അരങ്ങേറ്റ മത്സരത്തില്‍ തന്നെ എതിരാളികളുടെ വിക്കറ്റ് പിഴുത് മലയാളി താരം മിന്നുമണി രാജ്യാന്തര ക്രിക്കറ്റ് കരിയറിനു തുടക്കമിട്ടു. മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ഏഴു വിക്കറ്റിന് ബംഗ്ലാദേശിനെ കീഴടക്കി.
ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ മിന്നു വിക്കറ്റ് വീഴ്ത്തി. ബംഗ്ലാദേശിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചുകൊണ്ടാണ് മിന്നു തിളങ്ങിയത്.
വയനാട് ഒണ്ടയങ്ങാടി ചോയിമൂല സ്വദേശിയണ് മിന്നു. ഇന്നത്തെ ഇന്ത്യന്‍ ജയത്തില്‍ മിന്നുവിന്റെ ആദ്യ വിക്കറ്റിന് നിര്‍ണായക സ്വാധീനമുണ്ട്.
മൂന്ന് ഓവര്‍ എറിഞ്ഞ് 21 റണ്‍സ് മാത്രം വിട്ടുകൊടുത്തുകൊണ്ടാണ് മിന്നു ഒരു വിക്കറ്റ് നേടിയത്.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആതിഥേയരെ 114 റണ്‍സിന് ഒതുക്കാന്‍ ഇന്ത്യന്‍ വനിതകള്‍ക്കായി.
എന്നാല്‍, മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്ക്കു തുടക്കത്തിലേ തകര്‍ച്ചയായിരുന്നു. സൂപ്പര്‍ താരം ഷഫാലി വര്‍മ അക്കൗണ്ട് തുറക്കുന്നതിനു മുന്‍പു തന്നെ കൂടാരം കയറി. നാലാം ഓവറില്‍ 11 റണ്‍സ് നേടി ജെമിമയും തിരിച്ചുപോയതോടെ ഇന്ത്യ ഒന്നു പതറി.
പക്ഷേ, കളി പിന്നീടാണ് തുടങ്ങിയത്. ക്യാപറ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലതക്തില്‍ ഇന്ത്യ പ്രതിസന്ധി മറികടന്നു. പതിനേഴാം ഓവറില്‍ ഇന്ത്യ വിജയം സ്വന്തമാക്കി.
മിന്നുവിന് ബാറ്റു ചെയ്യേണ്ടിവന്നില്ല. മികച്ച പ്രകടനം കാഴ്ചവച്ചാല്‍ അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലും ഏഷ്യന്‍ ഗെയിംസിലും ഓള്‍ റൗണ്ട് മികവുമായി മിന്നുവുണ്ടാകും.
Summary: Malayali player Minnumani started her international cricket career by taking the wicket in her debut match. In the match, Indian women defeated Bangladesh by seven wickets. Minnu took the wicket in the fourth ball of the first over. Minnu shone by demolishing Bangladesh's opening partnership.
COMMENTS