Maharashtra politics
മുംബൈ: എന്‍.സി.പി അജിത് പവാര്‍ പക്ഷത്തിനെ എന്‍.ഡി.എയില്‍ ചേര്‍ത്തതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ശിവസേന ഏകനാഥ് ഷിന്‍ഡെ വിഭാഗം രംഗത്ത്. മന്ത്രിസഭയില്‍ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ഷിന്‍ഡെ വിഭാഗത്തിനെ ഒഴിവാക്കാനുള്ള എന്‍.ഡി.എ തീരുമാനം മുന്നില്‍ കണ്ടാണ് പ്രതിഷേധം.
പാര്‍ട്ടിയിലേക്കുള്ള അജിത് പവാറിന്റെ വരവില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ അസ്വസ്ഥരാണെന്ന് ഷിന്‍ഡെ വിഭാഗം നേതാവ് സഞ്ജയ് ഷിര്‍സത് വെളിപ്പെടുത്തി. മഹാരാഷ്ട്രയില്‍ ഇനി എന്ത് എന്ന് ഏകനാഥ് ഷിന്‍ഡെ തന്നെ തീരുമാനിക്കുമെന്നും ഷിര്‍സത് വ്യക്തമാക്കി.
അതേസമയം അയോഗ്യതാ ഭീഷണി നേരിടാനായി അജിത് പവാര്‍ വിളിച്ച യോഗത്തില്‍ 30 എന്‍.സി.പി എം.എല്‍.എമാര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. 53 ല്‍ 36 പേരുടെ പിന്തുണയാണ് ഇവര്‍ക്ക് വേണ്ടത്.
Keywords: Maharashtra politics, CM Shinde group, NDA, NCP
COMMENTS