ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൂന്ന് മാസ...
ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൂന്ന് മാസത്തോളം കേരളത്തില്‍ കഴിയാന്‍ സുപ്രീംകോടതി ഇളവ് നല്‍കിയെങ്കിലും പിതാവിനെ കാണാന്‍ കഴിഞ്ഞില്ലെന്ന് കോടതിയെ മദനി അറിയിച്ചിട്ടുണ്ട്.
ക്രിയാറ്റിന്‍ വര്‍ദ്ധിച്ചു നില്‍ക്കുന്നതിനാല്‍ വൃക്ക മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെ ചികിത്സ വേണ്ടിവരും. ഇത്രയും രോഗബാധിതനായ ഒരാള്‍ക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏര്‍പ്പെടുത്തരുതെന്നാണ് ആവശ്യം. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും മഅദനി സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.
Key Words: Madani, Bail, Supreme Court
COMMENTS