കൊല്ലം: അബ്ദുള്‍ നാസര്‍ മദനി നാളെ കേരളത്തിലെത്തും. നാളെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മദനി കൊല്ലം അന്‍വാര്‍ശേരിയിലേക്ക് തിരി...
കൊല്ലം: അബ്ദുള്‍ നാസര്‍ മദനി നാളെ കേരളത്തിലെത്തും. നാളെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മദനി കൊല്ലം അന്‍വാര്‍ശേരിയിലേക്ക് തിരിക്കും. കൊല്ലം ജില്ലയില്‍ തുടരണമെന്ന നിബന്ധനയോടെയാണ് സുപ്രിംകോടതി മദനിക്ക് ജാമ്യം അനുവദിച്ചത്.
ചികിത്സ ആവശ്യാര്‍ഥം മറ്റു ജില്ലകളിലേക്ക് പോകേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയതോടെ കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ കേരളത്തില്‍ എവിടെയും സഞ്ചരിക്കാന്‍ കോടതി അനുമതി നല്‍കി. കേസിന്റെ വിചാരണ നടക്കുന്നതിനാലാണ് നേരത്തെ ബംഗളൂരു വിട്ടുപോകരുതെന്ന് കോടതി നിര്‍ദേശിച്ചത്. നിലവില്‍ വിചാരണ ഏകദേശം പൂര്‍ത്തിയായ സാഹചര്യത്തില്‍ കൂടിയാണ് കോടതി മദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിയത്.
Key Words: Madani, Kerala, Court
							    
							    
							    
							    
COMMENTS