Landslide in Maharashtra - 10 people dead
മുംബൈ: മഹാരാഷ്ട്രയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പത്തായി ഉയര്‍ന്നു. 30 കുടുംബങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. നൂറോളം ആളുകളെ രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രിയാണ് റായ്ഗഡ് ജില്ലയിലെ ഇര്‍ഷല്‍വാഡി ഗ്രാമത്തില്‍ ഉരുള്‍പൊട്ടലുണ്ടായത്. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് ഉരുള്‍പൊട്ടലും ഉണ്ടായത്.
ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് സംഘങ്ങളും മുംബൈയില്‍ നിന്നുള്ള മറ്റ് രണ്ട് സംഘങ്ങളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഇവിടെ ഇപ്പോഴും കനത്ത മഴ തുടരുന്നതായാണ് റിപ്പോര്‍ട്ട്. ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Keywords: landslide, Maharashtra, Heavy rain, 10 people dead

COMMENTS