കണ്ണൂര്‍: കണ്ണൂര്‍ കാപ്പിമലയില്‍ ഉരുള്‍പൊട്ടി. രാവിലെ 10 മണിയോടെ കാപ്പിമല വനത്തോട് ചേര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായത്. ആള്‍താമസമില്ലാത്ത പ്രദേ...
കണ്ണൂര്‍: കണ്ണൂര്‍ കാപ്പിമലയില്‍ ഉരുള്‍പൊട്ടി. രാവിലെ 10 മണിയോടെ കാപ്പിമല വനത്തോട് ചേര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായത്. ആള്‍താമസമില്ലാത്ത പ്രദേശമായതിനാല്‍ മറ്റ് വലിയ അപകടം ഉണ്ടായിട്ടില്ല. ശക്തമായ വെള്ളമാണ് പ്രദേശത്തേക്ക് ഒലിച്ചിറങ്ങുന്നത്.
വൈതല്‍ക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപവും, ആലക്കോട് പുഴയിലും ജലനിരപ്പ് ഉയരുന്നു. എന്നാല്‍, നിരവധി ഏക്കര്‍ സ്ഥലത്തെ കൃഷിയിടങ്ങള്‍ നശിച്ചിട്ടുണ്ട്. വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി.
ആലക്കോട് കരുവഞ്ചാല്‍ ടൗണുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. നിരവധി കടകളില്‍ വെള്ളം കയറി. പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂരില്‍ ജാഗ്രത തുടരുകയാണ്.
Key Words: Landslide , Kannur
COMMENTS