KSU against CM's additional private secretary
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പി.എച്ച്.ഡി വ്യാജമാണെന്ന ആരോപണവുമായി കെ.എസ്.യു രംഗത്ത്.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശക സ്ഥാനം വഹിക്കുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്‍ പി.എച്ച്.ഡി പ്രബന്ധത്തില്‍ കോപ്പിയടി നടത്തിയെന്നും 2012 - 14 കാലയളവില്‍ അസമില്‍ നിന്നും ചട്ടവിരുദ്ധമായാണ് പി.എച്ച്.ഡി നേടിയതെന്നും ആരോപണം ഉന്നയിച്ചിരിക്കുന്നത്.
2009 - 17 കാലയളവില്‍ രതീഷ് കാളിയാടന്‍ കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അസം സര്‍വകലാശാലയില്‍ നിന്നും പി.എച്ച്.ഡി സ്വന്തമാക്കിയതെന്നും ആരോപിച്ചു.
വ്യക്തമായ രീതിയില്‍ കോപ്പിയടി തോത് വ്യക്തമാക്കുന്ന യു.ജി.സി അംഗീകൃത സോഫ്റ്റ്‌വെയറായ ടര്‍നിടിന്‍ പ്രകാരം 70% ആണ് ഇയാളുടെ കോപ്പിയടി തോതെന്നും അതിനാല്‍ ഈ വിഷയത്തില്‍ വ്യക്തമായ അന്വേഷണം നടത്തണമെന്നും അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.
Keywords: KSU, CM, Additional private secretary , Phd
COMMENTS