KSRTC planning to stop low revenue services
തിരുവനന്തപുരം: ലാഭകരമല്ലാത്ത റൂട്ടുകളിലെ സര്‍വീസ് നിര്‍ത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ഇതിനായുള്ള കണക്കെടുപ്പ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. നഷ്ടത്തിലോടുന്ന ബസുകളുടെ കണക്ക് യൂണിറ്റടിസ്ഥാനത്തില്‍ കണ്ടെത്തി വരുമാനാടിസ്ഥാനത്തില്‍ മാത്രം സര്‍വീസ് നടത്താനാണ് തീരുമാനം.
ദേശീയപാതകളിലൂടെയും എം.സി റോഡുകളിലൂടെയും ഓടുന്ന ബസുകളുടെ സമയവും റൂട്ടും പുന:ക്രമീകരിക്കും. നഷ്ടത്തില്‍ ബസുകള്‍ ഓടിക്കുകയാണെങ്കില്‍ അതിന്റെ ചെലവ് ക്ലസ്റ്റര്‍ ഓഫീസര്‍മാരില്‍ ഈടാക്കാനും തീരുമാനമായി.
Keywords: KSRTC, Low revenue, Service, Stop
COMMENTS