KSRTC driver ask leave to do daily wage work
ചാലക്കുടി: ശമ്പളമില്ലാത്തതിനാല്‍ കൂലിപ്പണിക്ക് പോകാനായി അവധി ചോദിച്ച് കെ.എസ്.ആര്.ടി.സി ഡ്രൈവര്‍. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവര്‍ എം.സി അജുവാണ് മാനേജ്മെന്റിന് ഇത്തരത്തില്‍ കത്ത് നല്‍കിയത്.
പെട്രോളടിക്കാന്‍ പോലും കയ്യില്‍ കാശില്ലാത്തതിനാല്‍ ഡ്യൂട്ടിക്ക് എത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും അതിനാല്‍ കൂലിപ്പണിക്ക് പോകാനായി മൂന്നു ദിവസത്തെ അവധി നല്‍കണമെന്നുമാവശ്യപ്പെട്ടാണ് അജു കെ.എസ്.ആര്.ടി.സിക്ക് കത്തു നല്‍കിയത്.
കൃത്യമായി ശമ്പളം ലഭിക്കാത്തതിലുള്ള പ്രതിഷേധമായാണ് കത്തു നല്‍കിയതെന്നും എന്നാല്‍ കത്ത് പിന്നീട് തിരിച്ചുവാങ്ങിയെന്നും അജു പറഞ്ഞു. അതേസമയം ഈ കത്തിനെക്കുറിച്ച് യാതൊരരറിവും ഇല്ലെന്നായിരുന്നു ഈ വിഷയത്തെക്കുറിച്ച് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം.
Keywords: KSRTC, Leave, Daily wage work
COMMENTS