Sriram Venkitaraman approaches Supreme court
ന്യൂഡല്‍ഹി: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി ശ്രീറാം വെങ്കിട്ടരാമന്. ശ്രീരാമിനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്നുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി.
നരഹത്യാക്കുറ്റം ചുമത്താന്‍ തനിക്കെതിരെ തെളിവുകളില്ലെന്നാണ് ശ്രീറാം അപ്പീലില്‍ പറയുന്നത്. നേരത്തെ വിചാരണ കോടതി ഇയാള്‍ക്കെതിരെയുള്ള നരഹത്യാക്കുറ്റം ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ തന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലായിരുന്നെന്നും അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നുമാണ് ശ്രീറാമിന്റെ വാദം.
Keywords: Supreme court, K.M Basheer case, High court, Order
COMMENTS