Jharkhand high court about case against Rahul Gandhi
റാഞ്ചി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസവുമായി ഝാര്‍ഖണ്ഡ് ഹൈക്കോടതി ഉത്തരവ്. കേസില്‍ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശിച്ച കോടതി രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകേണ്ടെന്നും ഉത്തരവിട്ടു. കേസ് ഓഗസ്റ്റ് 16 ന് വീണ്ടും കോടതി പരിഗണിക്കും.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ മോദി പരാമര്‍ശത്തിനെതിരെയാണ് റാഞ്ചിയില്‍ അഭിഭാഷകനായ പ്രദീപ് മോദി അദ്ദേഹത്തിനെതിരെ പരാതി നല്‍കിയത്. നഷ്ടപരിഹാരമായി 20 കോടി രൂപയാണ് പ്രദീപ് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി എം.പി സ്ഥാനത്തു നിന്നും അയോഗ്യനാകുകയും ചെയ്തിരുന്നു.
Keywords: Jharkhand, High cour, Rahul gandhi, Modi
COMMENTS