Income tax questioned P.V Sreenijin MLA
കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ കുന്നത്തുനാട് എം.എല്‍.എ പി.വിശ്രീനിജിനെ ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ നാലു മണിക്കൂറോളം നീണ്ടു.
അടുത്തിടെ സിനിമാ മേഖലയില്‍ നിര്‍മ്മാതാക്കളുടെയും താരങ്ങളുടെയും മറ്റും വീടുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശ്രീനിജിനെയും ചോദ്യം ചെയ്തത്.
ഒന്നരക്കോടിയോളം രൂപ ശ്രീനിജന്‍ നിര്‍മ്മാതാവിന് നല്‍കുകയും മൂന്നര കോടി രൂപയോളം രൂപ പലിശ ഇനത്തില്‍ തിരിച്ച് കൈപ്പറ്റിയിരുന്നതായും ആദായനികുതി വകുപ്പിന് തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
എന്നാല്‍ 2015 ല്‍ 65 ലക്ഷം രൂപ താന്‍ നിര്‍മ്മാതാവില്‍ നിന്ന് കടമായി വാങ്ങിയിരുന്നെന്നും 2022 ല്‍ തിരികെ കൊടുത്തിരുന്നെന്നും ഇതു സംബന്ധിച്ച വിവരശേഖരണത്തിനാണ് തന്നെ ചോദ്യംചെയ്യലിന് വിളിപ്പിച്ചതെന്നുമാണ് ഈ വിഷയത്തില്‍ ശ്രീനിജന്റെ വിശദീകരണം.
COMMENTS