Honey trap case - serial artist & friend arrested in Kollam
കൊല്ലം: മുന്‍ കേരളസര്‍വകലാശാല ജീവനക്കാരനെ ഹണി ട്രാപ്പില്‍പ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ സീരിയല്‍ നടിയും കൂട്ടാളിയും അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി നിത്യ ശശി, കൊല്ലം പരവൂര്‍ സ്വദേശി ബിനു എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം പട്ടം സ്വദേശിയായ എഴുപത്തിയഞ്ചുകാരനായ വയോധികന്റെ പരാതിയിലാണ് നടപടി.
വീട് വാടകയ്ക്ക് ആവശ്യമുണ്ടെന്നു പറഞ്ഞ് പരാതിക്കാരനുമായി ഫോണില്‍ സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് വീടുകാണാന്‍ സ്ഥലത്തെത്തി വീടിനുള്ളില്‍ വച്ച് ഇയാളെ ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി നിത്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.
സുഹൃത്ത് ബിനുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പരാതിക്കാരനില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ഇയാള്‍ കൊല്ലം പരവൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
Keywords: Honey trap case, Serial artist, Friend, Police, Arrest
COMMENTS