High court sentenced V4 Kochi president
കൊച്ചി: കോടതിയലക്ഷ്യ കേസില്‍ വി ഫോര്‍ കൊച്ചി നേതാവിന് തടവു ശിക്ഷ വിധിച്ച് ഹൈക്കോടതി. വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് നാലു മാസം തടവു ശിക്ഷയും രണ്ടായിരം രൂപ പിഴയുമാണ് ഹൈക്കോടതി വിധിച്ചത്.
2022 ല്‍ ചെല്ലാനത്തു വച്ച് നടത്തിയ പ്രസംഗത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എന്‍.നാഗരേഷിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച സംഭവത്തിലാണ് കേസ്. സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതുവരെ ശിക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഇയാള്‍ക്കെതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുകയായിരുന്നു.
വിദ്യാസമ്പന്നര്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ കോടതി ജനങ്ങള്‍ക്ക് കോടതിയിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയാണ് ഇയാള്‍ ചെയ്തതെന്നും ആവര്‍ത്തിച്ചു.
Keywords: High court, Sentence, V4 Kochi, Nipun Cherian
COMMENTS