High court about CITU attack against bus owner
കൊച്ചി: കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയ്ക്ക് നേരെയുണ്ടായ സി.ഐ.ടി.യു ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോടതിയുടെ പൊലീസ് സംരക്ഷണ ഉത്തരവ് നിലനില്‍ക്കെയാണ് ബസുടമ ആക്രമിക്കപ്പെട്ടത്. ആറു പൊലീസുകാരുടെ സംരക്ഷണത്തിലായിരുന്നു ബസുടമ.
ഈ വിഷയത്തില്‍ കോടതിയലക്ഷ്യകേസില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിയും സ്റ്റേഷന് ഹൗസ് ഓഫീസറും നേരിട്ട് ഹാജരായപ്പോയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.
പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ആക്രമണം നടന്നതിനാല്‍ അടി കിട്ടിയത് കോടതിയുടെ മുഖത്താണെന്നും തല്ലിക്കോയെന്ന സമീപനം പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതായും ഹൈക്കോടതി വ്യക്തമാക്കി.
പൊലീസിന്റെ ഭാഗത്തുനിന്നും മനപ്പൂര്‍വമായ വീഴ്ചയുണ്ടായെന്നു കണ്ടെത്തിയ കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് സത്യവാങ്മൂലം നല്‍കാനും ഉത്തരവിട്ടു.
Keywords: High court, CITU attack, Bus owner, Kottayam
COMMENTS