Heavy rain in Mumbai & New Delhi
ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലും മുംബൈയിലും പലയിടങ്ങളിലും വെള്ളം കയറി. യമുനയിലെ ജലനിരപ്പ് വീണ്ടും അപകടനിലയ്ക്ക് മുകളിലാണ്. ഡല്‍ഹിയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.
നിരവധി നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. മുംബൈയിലും സമാനസ്ഥിതിയാണുള്ളത്. മഹാരാഷ്ട്രയിലെ റായ്ഗഡ്, പൂനെ, സത്താറ, രത്നഗിരി എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈ, പാല്‍ഘര്‍, താനെ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്.
Keywords: New Delhi, Mumbai, Heavy rain, Flood
COMMENTS