ചെന്നൈ: മകന്റെ കോളജ് ഫീസടക്കാന്‍ അപകട മരണത്തിലൂടെ ലഭിക്കുന്ന പണത്തിനായി ബസിന് മുന്നില്‍ ചാടി അമ്മ മരിച്ചു. തമിഴ്‌നാട് സേലത്താണ് സംഭവം. സേലം ...
ചെന്നൈ: മകന്റെ കോളജ് ഫീസടക്കാന്‍ അപകട മരണത്തിലൂടെ ലഭിക്കുന്ന പണത്തിനായി ബസിന് മുന്നില്‍ ചാടി അമ്മ മരിച്ചു. തമിഴ്‌നാട് സേലത്താണ് സംഭവം. സേലം കലക്ടര്‍ ഓഫീസിലെ താല്‍ക്കാലിക ശുചീകരണ തൊഴിലാളിയായ പാപ്പാത്തി (45)യാണ് മരിച്ചത്.
വാഹനാപകടത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് സര്‍ക്കാര്‍ മരണാനന്തര ആശ്വാസധനം നല്‍കുമെന്ന ധാരണയില്‍ ഇവര്‍ ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മകന്റെ പഠനത്തിനുള്ള പണം കയ്യിലില്ലാത്തതിനാല്‍ പാപ്പാത്തി ഏറെ നാളായി മാനസിക പ്രയാസത്തിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ ബന്ധുക്കള്‍ക്ക് സര്‍ക്കാറില്‍ നിന്ന് ആശ്വാസധനം ലഭിക്കുമെന്ന് മനസിലാക്കിയ പാപ്പാത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. പക്ഷേ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് മരണം ആത്മഹത്യയെന്ന് വ്യക്തമാകുന്നുണ്ട്.
COMMENTS