G.Sukumaran nair is against speaker A.M Shamseer
കോട്ടയം: ഹൈന്ദവ ആരാധനാമൂര്‍ത്തിക്കെതിരായ പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ ശക്തമായി പ്രതികരിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഷംസീറിന്റെ പരാമര്‍ശം ഹൈന്ദവ വിശ്വാസികളെ അപമാനിക്കുന്നതാണെന്നും ഏതു സാഹചര്യത്തിലാണ് പറഞ്ഞതെങ്കിലും ന്യായീകരിക്കാനാവാത്ത കാര്യമാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. സ്പീക്കര്‍ പദവിയില്‍ തുടരാന്‍ ഷംസീര്‍ യോഗ്യനല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അതിനാല്‍ വിശ്വാസികളുടെ വികാരം വൃണപ്പെടുത്തിയ ഷംസീര്‍ മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ മതത്തിനും അതിന്റേതായ വിശ്വാസങ്ങളുണ്ടെന്നും അതിനെ ചോദ്യംചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും അതിനാല്‍ ഷംസീര്‍ മാപ്പു പറഞ്ഞേ മതിയാകുകയുള്ളുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: G.Sukumaran Nair,
COMMENTS