തിരുവനന്തപുരം: അധികാരികളുടെയും പൊതുജനങ്ങളുടെയും ഉറക്കം കെടുക്കി വിഹരിക്കുന്ന തെരിവു നായ വിഷയത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പരിഹാരം കാണാന്‍...
തിരുവനന്തപുരം: അധികാരികളുടെയും പൊതുജനങ്ങളുടെയും ഉറക്കം കെടുക്കി വിഹരിക്കുന്ന തെരിവു നായ വിഷയത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍.
കേരളത്തില്‍ നിന്നും മൂന്നുവര്‍ഷംകൊണ്ട് പേ വിഷബാധ നിര്‍മാര്‍ജനം ചെയ്യുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി.
പ്രതിരോധ നടപടികള്‍ വേഗത്തിലാക്കാന്‍ ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ ഏജന്‍സിയുടെ നേതൃത്വത്തില്‍ മൂന്നുവര്‍ഷംകൊണ്ട് മുഴുവന്‍ തെരുവ് നായ്ക്കള്‍ക്കും വാക്സിന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന എ ബി സി ചട്ടങ്ങള്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക തടസങ്ങള്‍ ഒഴിവാക്കുന്നതിന് ചട്ടങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. തെരുവുനായയുടെ കടിയേറ്റാല്‍ വാക്സിന് കൃത്യമായി എടുക്കണം. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം മരണം സംഭവിച്ചിരിക്കുന്നത് വാക്സിന് എടുക്കാത്തവരിലാണ്.
സ്ഥാനത്ത് കൂടുതല്‍ എ ബി സി സെന്ററുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി 25 കേന്ദ്രങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 15 എണ്ണത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ഒരു പഞ്ചായത്തില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് നായയുടെ കടിയേറ്റാല്‍ ആ മേഖലയെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കും. ഇതുവരെ 170 ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീ മുഖേനയുള്ള എ ബി സി പദ്ധതി നിര്‍ത്തിവെച്ചതാണ് നിലവിലെ തെരുവുനായ പ്രതിസന്ധിക്ക് കാരണം. എല്ലാ സജ്ജീകരണങ്ങളോടും കൂടിയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ എ ബി സി പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് പദ്ധതി നിര്‍ത്തലാക്കി.
തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് മാറ്റുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ എല്ലാ പഞ്ചായത്തുകള്‍ക്കും നല്‍കിയിട്ടുണ്ട്. 431 പഞ്ചായത്തുകള്‍ ഫണ്ട് മാറ്റിയിട്ടുണ്ട്. ബാക്കി പഞ്ചായത്തുകളിലും ഫണ്ട് മാറ്റുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Key Words: Chinchu Rani, Rabbis, Government
COMMENTS