Former Desabhimani editor's confession on solar issue
തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അടിസ്ഥാനരഹിതമായ വാര്‍ത്തകൊടുക്കാന്‍ മൗനാനുവാദം നല്‍കിയതില്‍ ഖേദിക്കുന്നതായി ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍.മാധവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കുമ്പസാരം നടത്തിയത്.
സരിത വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്കു നേരെ ഉയര്‍ത്തിയ ലൈംഗികാരോപണത്തിന് അന്നത്തെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നതിനാല്‍ മൗനാനുവാദം നല്‍കേണ്ടിവന്നതില്‍ ഖേദിക്കുന്നുവെന്നും തന്റെ അധാര്മ്മികതയില് ലജ്ജിക്കുന്നുയെന്നുമാണ് അദ്ദേഹം കുറിച്ചത്.
ഇത് വിളിച്ചുപറയാന്‍ ഉമ്മന്‍ചാണ്ടിയുടെ മരണം വരെ കാത്തിരിക്കേണ്ടിവന്നതെന്തെന്ന ചോദ്യത്തിനുള്ള മറുപടി മന:സാക്ഷിയുടെ വിളി കിട്ടുന്നതെപ്പോഴാണെന്ന് പറയാനാവില്ലെന്നും ക്ഷമിക്കുകയെന്നുമാണ് അദ്ദേഹം കുറിച്ചത്.
അതേസമയം അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങള്‍ക്ക് മുഴുവന്‍ അസത്യമെന്ന് ഉറപ്പായതും ഒരു മനുഷ്യന്റെ ജീവിതം തന്നെ തകര്‍ത്തതുമായ കാര്യം വിളിച്ചുപറയാന്‍ അദ്ദേഹത്തിന്റെ മരണം വരെ കാത്തിരിക്കേണ്ടി വന്നു എന്നത് എടുത്തുപറയേണ്ടതാണ്.
COMMENTS