Former CM Oommen Chandy's funeral today
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്കാരം വൈകും. രാത്രി ഏഴു മണിക്ക് ശേഷം സംസ്കാരം നടക്കാനാണ് സാധ്യത. ഇപ്പോള്‍ അദ്ദേഹത്തെ വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളിയിലേക്ക് നീങ്ങുകയാണ്. വന്‍ ജനാവലിയാണ് അദ്ദേഹത്തെ അവസാനമായി ഒന്നു കാണുവാനായി കാത്തു നില്‍ക്കുന്നത്.
അതിനാല്‍ തന്നെ പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്താന്‍ ഇനിയും ഒരുപാട് വൈകാന്‍ സാധ്യതയുണ്ട്. വിലാപയാത്ര വസതിയിലെത്തിയാല്‍ ഉടന്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും.
തുടര്‍ന്ന് പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ പണി പൂര്‍ത്തിയാകാത്ത വീട്ടിലും പൊതുദര്‍ശനത്തിന് വച്ചശേഷം അദ്ദേഹത്തിന്റെ ദേവാലയമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ സംസ്കാരം നടക്കും.
Keywords: Oommen Chandy, Funeral, Puthuppally, Today
COMMENTS