തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി. ജര്‍മന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ശുചിമുറിക്കുള്ളി...
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി. ജര്‍മന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ശുചിമുറിക്കുള്ളില്‍ നിന്നാണ് കുരങ്ങിനെ പിടികൂടിയത്.
മൃഗശാല ജീവനക്കാരെത്തിയാണ് കുരങ്ങിനെ പിടികൂടിയത്. രണ്ടാഴ്ച്ചയായി ഹനുമാന്‍ കുരങ്ങിനെ പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. തിരുപ്പതി സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നെത്തിച്ച ഈ കുരുങ്ങ് അടക്കമുള്ള പുതിയ അതിഥികളെ തുറന്ന് വിടാനായിരുന്നു തീരുമാനം. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹനുമാന്‍ കുരങ്ങിനെ തുറന്നുവിട്ടത്. പരീക്ഷണാടിസ്ഥാനത്തില്‍, തുറന്നു വിടുന്നതിനിടെയാണ് മൂന്ന് വയസ്സുള്ള പെണ്‍കുരങ്ങ് ചാടിപ്പോയത്. എന്നാല്‍ മൃഗശാല അധികൃതര്‍ ഏറെ പണിപ്പെട്ടിട്ടും കൂട്ടിലേക്ക് പിന്നീട് തിരികെ വരാന്‍ കുരങ്ങ് കൂട്ടാക്കിയില്ല.
Key Words: Hanuman monkey, Trivandrum Zoo
COMMENTS