Nikhil Thomas gets bail from high court
കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായിരുന്ന എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസില്‍ ഒളിവിലായിരുന്ന നിഖില്‍ ജൂണ്‍ 23 നാണ് കസ്റ്റഡിയിലാകുന്നത്.
ഇത്രയും ദിവസം കസ്റ്റഡിയിലായിരുന്നതും കേസില്‍ മതിയായ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതും പരിഗണിച്ചാണ് ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്.
കലിംഗ സര്‍വകലാശാലയില്‍ നിന്നാണെന്ന തരത്തില്‍ വ്യാജ ബികോം സര്‍ട്ടിഫിക്കറ്റുണ്ടാക്കി കായംകുളം എം.എസ്.എം കോളേജില്‍ എംകോമിന് അഡ്മിഷന് നേടിയെന്നതാണ് ഇയാള്‍ക്കെതിരായ കേസ്.
Keywords: High court, Nikhil Thomas, Bail, SFI
COMMENTS