Delhi flood
ന്യൂഡല്‍ഹി: യമുനാ നദി അപകടമാംവിധം കരകവിഞ്ഞൊഴുകുന്നതിനാല്‍ ഡല്‍ഹിയിലെ തിരക്കേറിയ പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. രാജ്ഘട്ട് അടക്കമുള്ള തലസ്ഥാന നഗരിയിലെ എല്ലാ പ്രധാനപ്പെട്ട റോഡുകളും വെള്ളത്തിലായി. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ സൈന്യത്തിന്റെയും ദുരന്തനിവാരണ സേനയുടെയും സഹായം ആവശ്യപ്പെട്ടു.
സുപ്രീംകോടതി സ്ഥിതിചെയ്യുന്നതിന് അടുത്തുവരെ വെള്ളമെത്തി. അതേസമയം മഴ മാറി നില്‍ക്കുന്നത് ആശ്വാസമാകുന്നുമുണ്ട്. ഡ്രെയിനേജ് സൗകര്യം തകരാറിലായതും വെള്ളക്കെട്ട് രൂക്ഷമാക്കി. പലയിടത്തും വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്.
അതേസമയം ഡല്‍ഹിയില്‍ എല്ലായിടത്തും വെളളക്കെട്ട് ഉണ്ടാകാത്തത് രക്ഷയാകുന്നുമുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. ഈ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കുകയാണ്.
നഗരം വെള്ളത്തിലായതോടെ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ജലശുദ്ധീകരണ ശാലകളും ശ്മശാനങ്ങളുമടക്കം അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം ഹരിയാനയിലെ അഗ്നികുണ്ഡ് അണക്കെട്ടില്‍ നിന്ന് ഇനിയും വെള്ളം തുറന്നുവിട്ടാല്‍ ഡല്‍ഹിയിലെ സ്ഥിഗതികള്‍ ഇനിയും മോശമാകാനും സാധ്യതയുണ്ട്.
Keywords: Delhi, Flood, Supreme court, Government, Army
COMMENTS