സ്വന്തം ലേഖകന്‍ കോഴിക്കോട് : ഏകീകൃത സിവില്‍ കോഡിനെതിരെ മുസ്ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറില്‍ സിപിഎം പങ്കെടുക്കാന്‍...
സ്വന്തം ലേഖകന്‍
കോഴിക്കോട് : ഏകീകൃത സിവില്‍ കോഡിനെതിരെ മുസ്ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറില്‍ സിപിഎം പങ്കെടുക്കാന്‍ തീരുമാനിച്ചു. കേളു ഏട്ടന്‍ പഠന കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണനാണ് പാര്‍ട്ടി പ്രതിനിധിയായി സെമിനാറില്‍ പങ്കെടുക്കുകയെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.
ബുധനാഴ്ചയാണ് മുസ്ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെമിനാര്‍ സംഘടിപ്പിക്കുന്നത്. മുസ്ലിം ലീഗാണ് സെമിനാറിനു നേതൃത്വം കൊടുക്കുന്നത്. രാഷ്ട്രീയ യോഗമല്ല നടക്കുന്നതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.
നേരത്തേ ഇതേ വിഷയത്തില്‍ സി പി എം സംഘടിപ്പിച്ച സെമിനാറില്‍ ലീഗിനെ ക്ഷണിച്ചിരുന്നുവെങ്കിലും അവര്‍ പങ്കെടുത്തില്ല. യു ഡി എഫിലെ മുഖ്യ കക്ഷിയായ കോണ്‍ഗ്രസിനെ ക്ഷണിക്കാത്തതിനാലാണ് ലീഗ് പ്രധാനമായും വിട്ടുനിന്നത്.
സംഘപരിവാറിന്റെ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരായ സെമിനാറുകളെക്കുറിച്ച് സിപിഎമ്മിന് തുറന്ന സമീപനമാണുള്ളത്. സംഘപരിവാറിനെതിരെ വ്യക്തതയോടെ നിലപാടുകള്‍ സ്വീകരിച്ച് എഴുതുകയും പ്രഭാഷണം നടത്തുകയും ചെയ്യുന്ന കുഞ്ഞിക്കണ്ണനെ തന്നെ സെമിനാറില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുത്തതും അതുകൊണ്ടാണെന്ന് മോഹനന്‍ പറഞ്ഞു.
Summary: CPM has decided to participate in the seminar organized by the Muslim Coordination Committee against the Uniform Civil Code. CPM Kozhikode district secretary P Mohanan said that KT Kunhikkannan, director of Kelu Ettan Study Center, will participate in the seminar as a party representative.
COMMENTS