തിരുവനന്തപുരം: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയരുകയും വിവിധ അണക്കെട്ടുകള്‍ തുറക്കുകയും ചെയ്തു. ഇടുക്കി അണക്ക...
തിരുവനന്തപുരം: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയരുകയും വിവിധ അണക്കെട്ടുകള്‍ തുറക്കുകയും ചെയ്തു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2307.84 അടിയിലേക്ക് ഉയര്‍ന്നു. ഇത് സംഭരണശേഷിയുടെ 15% ആണ്. കെ എസ് ഇ ബിയുടെയും ജലസേചന വകുപ്പിന്റെയും അണക്കെട്ടുകളിലെ ജലനിരപ്പും ഉയര്‍ന്നു. കെ എസ് ഇ ബി ഡാമുകളില്‍ 17 % വെള്ളമുണ്ട്.
പത്തനംതിട്ട മണിയാര്‍ ഡാം, ഇടുക്കി പാംബ്ല, കല്ലാര്‍കുട്ടി ഡാമുകളും തുറന്നു. ജലനിരപ്പ് ഉയരാനുള്ള സാഹചര്യത്തില്‍ പമ്പ, കക്കാട്ടാര്‍ തീരങ്ങളില്‍ വസിക്കുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
പാംബ്ല ഡാമില്‍ നിന്ന് 500 ക്യുമെക്സ് വരെയും കല്ലാര്‍കുട്ടി ഡാമില്‍ നിന്ന് 300 ക്യുമെക്സ് വരെയും വെള്ളമാണ് തുറന്നുവിടുക. അതിനാല്‍ മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നീ നദികളുടെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലകളില്‍ രാത്രി യാത്ര നിരോധിച്ചുണ്ട്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2307.84 അടിയിലെത്തി. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലത്ത് യെല്ലോ അലര്‍ട്ടാണ്.
Key Words: Kerala, Dam, Alert,
COMMENTS