Coastal protest in Vadakara & Kannamali
തിരുവന്തപുരം: സംസ്ഥാനത്ത് നാശം വിതച്ച് അതിതീവ്ര മഴ തുടരുന്നു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള തീരദേശ ജില്ലകളെല്ലാം കടലാക്രമണ ഭീഷണിയിലാണുള്ളത്. ഈ ജില്ലകളിലെല്ലാം കടല്‍ പ്രക്ഷുബ്ധമാണ്. പലയിടത്തും കടല്‍ഭിത്തിയും റോഡുമെല്ലാം തകര്‍ന്നു. നൂറുകണക്കിന് വീടുകള്‍ വെള്ളത്തിലായി.
ഇതേതുടര്‍ന്ന് കോഴിക്കോട് വടകരയിലും എറണാകുളം കണ്ണമാലിയിലും തീരദേശവാസികള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. കടല്‍ഭിത്തി നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ കാട്ടിയ അനാസ്ഥയിലാണ് പ്രതിഷേധം. വേലിയേറ്റം ചെറുക്കുന്നതിനായി താല്‍ക്കാലിക സുരക്ഷ ഒരുക്കണമെന്നതാണ് അവരുടെ ഇപ്പോഴത്തെ ആവശ്യം.
എറണാകുളത്ത് കണ്ണമാലി പൊലീസ് സ്റ്റേഷന് സമീപത്തെ റോഡാണ് ഉപരോധിക്കുന്നത്. തൊട്ടടുത്ത ചെല്ലാനത്ത് കടല്‍ഭിത്തി കെട്ടി നല്‍കിയെന്നും പിന്നെയെന്തുകൊണ്ട് കണ്ണമാലിയില്‍ കെട്ടുന്നില്ലയെന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു. ഞങ്ങള്‍ക്ക് കിറ്റും പൈസയും വേണ്ടെന്നും തീരവും വീടുമാണ് വേണ്ടതെന്നും അവര്‍ പറയുന്നു.
Keywords: Coastal erosion, Protest, Kammamali, Vadakara
COMMENTS