CM about Mike controversy
തിരുവനന്തപുരം: കെ.പി.സി.സി സംഘടിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ യോഗത്തില്‍ മൈക്ക് കേടായ സംഭവത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെതിരെ വന്‍ തോതില്‍ വിമര്‍ശനവും പരിഹാസവും ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കേസില്‍ തുടര്‍നടപടികള്‍ വേണ്ടെന്നും സുരക്ഷാ പരിശോധന മാത്രം മതിയെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
നേരത്തെ മൈക്ക് കേടായതില്‍ പന്തികേടുണ്ടെന്നു കാട്ടി സി.പി.എം നേതാവ് എ.കെ ബാലനടക്കം രംഗത്തെത്തിയിരുന്നു.
എന്നാല്‍ മൈക്ക് ഓപ്പറേറ്റര്‍ക്കെതിരെ കേസെടുത്തതില്‍ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കം രംഗത്തെത്തുകയും മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുകയാണെന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. ഇതേതുടര്‍ന്ന് പിടിച്ചെടുത്ത മൈക്ക് സെറ്റ് പൊലീസ് ഉടമയ്ക്ക് തിരികെ നല്‍കി.
COMMENTS