തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അക്കാദമിക് അഡൈ്വസറുടെ പി എച്ച് ഡി പ്രബന്ധത്തില്‍ റെക്കോര്‍ഡ് കോപ്പിയടിയെന്ന് കെ.എസ്.യു.അഡിഷണല്‍ പ്രൈവറ്റ് സെ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അക്കാദമിക് അഡൈ്വസറുടെ പി എച്ച് ഡി പ്രബന്ധത്തില്‍ റെക്കോര്‍ഡ് കോപ്പിയടിയെന്ന് കെ.എസ്.യു.അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ രതീഷ് കാളിയാടാനെതിരെയാണ് പുതിയ ആരോപണം. ഇയാള്‍ തട്ടിപ്പുകാരനാണെന്നും തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.
ആസാം സര്‍വകലാശാലയില്‍ നിന്നും പി.എച്ച്.ഡി നേടിയ രതീഷ് കാളിയാടന്റെ പ്രബന്ധത്തിന്റെ മൊത്തം കോപ്പിയടി തോത് 70% ആണ്. ഓരോ ചാപ്റ്ററും എടുത്ത് പ്രത്യേകം പരിശോധിച്ചപ്പോഴും വലിയ കോപ്പിയടി തോത് വ്യക്തമായി.
ചാപ്റ്റര്‍ 1 -85%
ചാപ്റ്റര്‍ 2 -95%
ചാപ്റ്റര്‍ 3 -62%
ചാപ്റ്റര്‍ 4 -66%
ചാപ്റ്റര്‍ 5 -86%
ഇന്റര്‍നെറ്റ്, പ്രസിദ്ധീകരണങ്ങള്‍, വിദ്യാര്‍ത്ഥി പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയില്‍ നിന്നും ആണ് പ്രധാനമായും കോപ്പിയടിച്ചിരിക്കുന്നത്
കേരളത്തില്‍ രതീഷ് കാളിയാടന്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകനായി ജോലി ചെയ്ത കാലയളവില്‍ ആണ് ആസാം സര്‍വ്വകലാശാലയില്‍ നിന്നും പി എച്ച് ഡി നേടിയതായി രേഖയില്‍ ഉള്ളത്. ഇവിടെ ജോലി ചെയ്യുമ്പോള്‍ അദ്ദേഹത്തിന് എങ്ങനെ ആസാമില്‍ പോയി പി എച്ച് ഡി ഗവേഷണം നടത്തുവാന്‍ സാധിച്ചു എന്നുള്ളത് ദുരൂഹമാണ്.
പി എച്ച് ഡി ചെയ്യുവാന്‍ കുറഞ്ഞത് മൂന്നു വര്‍ഷങ്ങള്‍ എങ്കിലും വേണം എന്ന യു ജി സി നിബന്ധന ഉള്ളപ്പോള്‍ രതീഷ് കാളിയാടന്‍ രണ്ടു വര്‍ഷംകൊണ്ട് പി എച്ച് ഡി പൂര്‍ത്തിയാക്കി. മാത്രവുമല്ല യു ജി സി നിഷ്കര്‍ഷിക്കുന്ന കോഴ്സ് വര്‍ക്ക് ഇദ്ദേഹം ചെയ്തിട്ടില്ല എന്നതും വ്യക്തമാണ്.
തലശേരി ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മുഴുവന്‍ സമയ അധ്യാപകനായ ജോലി ചെയ്തു സര്‍ക്കാര്‍ ശമ്പളം വാങ്ങി, അതേസമയം തന്നെ ആസാമില്‍ പി എച്ച് ഡി ചെയ്തു. പി എച്ച് ഡി പ്രബന്ധത്തില്‍ വലിയ തോതില്‍ കോപ്പിയടി പ്രകടമാവുകയും ചെയ്തു. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ജേര്‍ണലിസം വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നേടാന്‍ നീക്കങ്ങള്‍ ആരംഭിച്ചതായി ആക്ഷേപമുണ്ട്.
കായംകുളത്തെ എസ് എഫ് ഐ നേതാവ് നിഖില്‍ കേരള യൂണിവേഴ്സിറ്റിയിലും കലിങ്കയിലും ഒരേ സമയം പഠിച്ച പോലെ തലശേരിയില്‍ പഠിപ്പിച്ചുകൊണ്ട് ആസാമില്‍ പഠിച്ചു എന്ന് പറയുന്നതില്‍ വൈരുധ്യം ഉണ്ട്. എത്തരത്തില്‍ ആണ് ഇയാളെ മുഖ്യമന്ത്രിയുടെ അക്കാഡമിക് അഡൈ്വസര്‍ ആക്കിയതെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കണം. കോപ്പിയടിച്ച പി എച് ഡി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആസാം യൂണിവേഴ്സിറ്റിക്കും ഇതില്‍ അന്വേഷണം നടത്തണം എന്നാവശ്യപെട്ട് യൂ ജി സി ക്കും പരാതി കൊടുക്കുമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
Key Words: Chief Minister, Ratheesh Kaliyadan, Phd, KSU
COMMENTS