Central minister Rajeev Chandrasekhar about Uniform civil code issue
കോട്ടയം: ഏക സിവില്‍കോഡ് വിഷയം സര്‍ക്കാരിന്റെ അടിയന്തര പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ബാലഗോകുലം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഏക സിവില്‍ കോഡ് ഉടന്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടില്ലെന്നും സുപ്രീംകോടതി ഉള്‍പ്പടെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തില്‍ വിഷയം അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെയുള്ള പ്രതിഷേധങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിത്തത്തോടു തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം പാര്‍ട്ടി പറയുകയാണെങ്കില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിക്കുമെന്നും വ്യക്തമാക്കി.
Keywords: Central minister Rajeev Chandrasekhar, Uniform civil code, PM, Kerala
COMMENTS