Case against actor Vinayakan
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച നടന്‍ വിനായകനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. എറണാകുളം അസി. സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് എറണാകുളം ഡി.സി.സി ജനറല്‍ സെക്രട്ടറി പരാതി നല്‍കിയത്.
വിനായകനെതിരെ നടപടി സ്വീകരിക്കണമെന്നും ഇയാളുടെ ലഹരി മാഫിയാ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് കേരളം നല്‍കിയ മൂന്നു ദിവസത്തെ ദു:ഖാചരണത്തിനും വിലാപയാത്രയ്ക്കുമെതിരെയാണ് കഴിഞ്ഞ ദിവസം നടന്‍ ലൈവിലെത്തിയത്.
Keywords: Oommen Chandy, Vinayakan, Live, Case
COMMENTS